Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalam Language

Malappuram

മ​ല​യാ​ള ഭാ​ഷ ഉ​പ​യോ​ഗം: ജി​ല്ലാ ഏ​കോ​പ​നസ​മി​തി ​യോ​ഗം ചേ​ര്‍​ന്നു

മ​ല​പ്പു​റം: ഭ​ര​ണ​രം​ഗ​ത്ത് മ​ല​യാ​ള​ത്തി​ന്‍റെ ഉ​പ​യോ​ഗം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഔ​ദ്യോ​ഗി​ക ഭാ​ഷ സം​ബ​ന്ധി​ച്ച ജി​ല്ലാ​ത​ല ഏ​കോ​പ​ന സ​മി​തി​യോ​ഗം എ​ഡി​എം പി.​ഒ. സാ​ദി​ഖി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. ഭ​ര​ണ നി​ര്‍​വ​ഹ​ണ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഭാ​ഷ ഉ​പ​യോ​ഗം യോ​ഗം വി​ല​യി​രു​ത്തി.

ര​ജി​സ്റ്റ​ര്‍, രേ​ഖ​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍, മു​ദ്ര​ക​ള്‍ എ​ന്നി​വ മ​ല​യാ​ള​ത്തി​ലാ​ക്കു​ക, ലി​പി പ​രി​ഷ്‌​ക​ര​ണ നി​ര്‍​ദേ​ശ പ്ര​കാ​ര​മു​ള്ള ഫോ​ണ്ടു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ക, ഓ​ഫീ​സ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും മ​ല​യാ​ള​ത്തി​ലാ​ക്കു​ക എ​ന്നീ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പൂ​ര്‍​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി‍​യ​റ്റി​ലെ ഔ​ദ്യോ​ഗി​ക ഭാ​ഷ വ​കു​പ്പ് സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്. ശോ​ഭാ​റാ​ണി ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്തു. ഔ​ദ്യോ​ഗി​ക ഭാ​ഷ ഏ​കോ​പ​ന സ​മി​തി​യം​ഗം ബ​ഷീ​ര്‍ ര​ണ്ട​ത്താ​ണി, വി​വി​ധ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സ​മി​തി അം​ഗ​മാ​ണ്.

ജി​ല്ലാ ക​ള​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ജ​ന​റ​ല്‍) ആ​ണ് ക​ണ്‍​വീ​ന​ര്‍. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളാ​യി പൊ​ന്‍​മു​ണ്ടം ഡി​വി​ഷ​ന്‍ അം​ഗം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, മം​ഗ​ലം ഡി​വി​ഷ​ന്‍ അം​ഗം ആ​ര​തി പ്ര​ദീ​പ് എ​ന്നി​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി. ഔ​ദ്യോ​ഗി​ക​ഭാ​ഷാ വ​കു​പ്പ് പ്ര​തി​നി​ധി (നി​രീ​ക്ഷ​ക​ന്‍), വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഔ​ദ്യോ​ഗി​ക​ഭാ​ഷാ സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ര്‍ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍. തു​ട​ര്‍​ന്നു​ള്ള ഔ​ദ്യോ​ഗി​ക​ഭാ​ഷാ ഏ​കോ​പ​ന സ​മി​തി യോ​ഗ​ങ്ങ​ള്‍ മ​ന്ത്രി​യു​ടെ​യും മ​റ്റ് പ്ര​തി​നി​ധി​ക​ളു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.

Latest News

Corehub Up